കയര്‍ കേരള: അന്തര്‍ദേശീയ സെമിനാര്‍ നടത്തി

post

ആലപ്പുഴ: കയര്‍ കേരള 2019നോടനുബന്ധിച്ച് 'കയര്‍: പുത്തന്‍ ഉത്പ്പന്നങ്ങളും ഉപയോഗസാധ്യതകളും' എന്ന വിഷയത്തില്‍ നടത്തിയ അന്താരാഷ്ട്ര സെമിനാര്‍ ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ലോകത്തിനു മുമ്പില്‍ കേരളം കയര്‍ അംബാസിഡറായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ സംഘാടകരോടൊപ്പം പുതിയ ഉത്പന്നങ്ങളുടെ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും ചേര്‍ന്നാല്‍ വിജയം ഉറപ്പാക്കാം. ഇത്തരത്തിലുള്ള സെമിനാറുകളില്‍ നിന്നും ഇതിനുള്ള ആശയങ്ങള്‍ ലഭിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ എന്‍. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ഫോമില്‍ ചെയര്‍മാന്‍ കെ. ആര്‍ ഭഗീരഥന്‍, പ്ലാനിങ് ബോര്‍ഡ് അംഗം ജയന്‍ കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.