വാട്ടര്‍ അവാര്‍ഡ്; അപേക്ഷാ തീയതി നീട്ടി

post

പത്തനംതിട്ട: 2019 ലെ നാഷണല്‍ വാട്ടര്‍ അവാര്‍ഡിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. കേന്ദ്ര ഭൂഗര്‍ഭ ജല വകുപ്പാണ് അവാര്‍ഡ് നല്‍കുന്നത്. മികച്ച സംസ്ഥാനം, ജില്ലാ, ഗ്രാമ പഞ്ചായത്ത്, നഗരസഭാ, ജല സംരക്ഷണത്തിനുള്ള നൂതന സാങ്കേതിക വിദ്യയുടെ ആശയം/ഗവേഷണം/ അനുരൂപീകരണം, വൈജ്ഞാനിക/ബോധവത്കരണ ബഹുജന സംരംഭം, ജല സംഭരണത്തെ പ്രോത്സാഹിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടികളും പത്രകുറിപ്പുകളും, സ്‌കൂള്‍, സ്ഥാപനം/ റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍, വ്യവസായം, വാട്ടര്‍ റെഗുലേറ്ററി അതോറിറ്റി വാട്ടര്‍ വാരിയര്‍ അവാര്‍ഡ്, ജല സംരക്ഷണത്തിനായി എന്‍.ജി.ഒ., വാട്ടര്‍ യൂസര്‍ അസോസിയേഷന്‍, ഇന്‍ഡസ്ടറി ഫോര്‍ സിഎസ്ആര്‍ ആക്ടിവിറ്റീസ് ഇന്‍ വാട്ടര്‍ കോണ്‍സര്‍വഷന്‍ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. www.mowr.gov.in, http://www.egwb.gov.inഎന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്ത് https://mygov.inഎന്ന പ്ലാറ്റ്‌ഫോമിലും, tsmsml-egwb@nic.in എന്ന ഇ മെയില്‍ അഡ്രസിലും അപേക്ഷകള്‍ അയക്കാം.