ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ഡിപ്ലോമ പ്രോഗ്രാമില്‍ അപേക്ഷിക്കാം

post

മലപ്പുറം: കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ അംഗീകാരമുള്ള മലപ്പുറം അപ്പാരല്‍ ട്രെിയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ എടിഡിസി ഗ്യാപ്പ് സ്‌കോളര്‍ഷിപ്പോടുകൂടിയ ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനത്തിനു മുകളില്‍ മാര്‍ക്കോടുകൂടി പ്ലസ് ടു വിജയിച്ചവരും കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുളളവരുമായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. വിലാസം അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ല്ക്‌സ്, വേങ്ങര ബസ് സ്റ്റാന്റ്, വേങ്ങര, മലപ്പുറം 676304. ഇ-മെയില്‍  malappuram@atdcindia.co.in. ഫോണ്‍ 9744022070, 9946206814.