സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ; ഡൊമസ്റ്റിക് കോണ്‍ഫ്‌ലിക്റ്റ് റെസൊലുഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

post

പത്തനംതിട്ട : വീടുകളിലും മറ്റും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന എല്ലാത്തരം അതിക്രമങ്ങളും ഫലപ്രദമായി തടയുന്നതിന് പ്രഖ്യാപിക്കപ്പെട്ട ഡൊമസ്റ്റിക് കോണ്‍ഫ്‌ലിക്റ്റ് റെസൊലുഷന്‍ സെന്റര്‍ (ഡി.സി.ആര്‍.സി) പ്രവര്‍ത്തനം ജില്ലയില്‍ തുടങ്ങിയെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതിന്റെ ഭാഗമായി വനിതാ സെല്‍ കേന്ദ്രീകരിച്ചു ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വനിതാസെല്‍ ഇന്‍സ്‌പെക്ടറെ ചീഫ് കോര്‍ഡിനേറ്ററായി ചുമതലപ്പെടുത്തിയിട്ടും ഉണ്ട്. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി വീടുകളിലും മറ്റും ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുകയാണു സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഹെല്‍പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തി പോലീസ് സഹായം തേടാം. ഇതിനു വാട്‌സ്ആപ്പ് സൗകര്യമുള്ള 9497987057 എന്ന നമ്പറിലേക്കോ CIWMNCELPTA.POL@KERALA.GOV.IN എന്ന ഇമെയില്‍ ഐഡിയിലോ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാം.  വനിതാ ശിശു വികസനവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, നിര്‍ഭയ വോളന്റീര്‍മാര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജനമൈത്രിബീറ്റ് ഓഫീസര്‍മാര്‍ എന്നിവരുമായി ചേര്‍ന്നു സെന്റര്‍ പ്രവര്‍ത്തിക്കും.