പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

post

തിരുവനന്തപുരം: ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും റിപ്പോര്‍ട്ട് ചെയ്ത കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, നഗരസഭ ആരോഗ്യ വിഭാഗം, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തി കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. രോഗനിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ പങ്കാളികളാകണമെന്നും ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.