ദേശീയ ദുരന്ത പ്രതികരണ സേനയുടെ 4 ടീം കേരളത്തിലേക്ക്

post

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്കയോഗത്തിന്റെ തീരുമാനം അനുസരിച്ച് കേരളത്തില്‍ ഈ വര്‍ഷം ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീമിനെ മുന്‍കൂട്ടി നിയോഗിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൊത്തം 28 ടീം സന്നദ്ധമായി നില്‍ക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.

ആദ്യ സംഘമായി 4 ടീം കേരളത്തില്‍ എത്തും എന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.നിലവില്‍ തൃശ്ശൂരില്‍ ഉള്ള ഒരു ടീമിന് പുറമെ ആണ് 4 ടീം എത്തുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു ടീമില്‍ ശരാശരി 48 പേര്‍ ആണുള്ളത്. വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ആണ് ആദ്യ സംഘം എത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.