ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ്
കാസര്‍കോട് : ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഈ മാസം 19 ന് കുവൈറ്റില്‍നിന്നും വന്ന 33 വയസുള്ള പിലിക്കോട് സ്വദേശിനി, 17ന് ദുബായില്‍നിന്നെത്തിയ 68 വയസുള്ള മധൂര്‍ സ്വദേശി, 21 ന് മഹാരാഷട്രയില്‍നിന്നും ബസ് മാര്‍ഗം വന്ന 29 വയസുള്ള ചെമ്മനാട് സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് (മെയ് 30) വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 73 ആയി.
വീടുകളില്‍ 2987 പേരും ആശുപത്രികളില്‍ 608 പേരുമുള്‍പ്പെടെ 3595 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6902 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) പരിശോധനക്ക് അയച്ചത്. 6020 സാമ്പിളുകളുടെപരിശോധന ഫലം നെഗറ്റീവ് ആണ്. 419 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 413 പേര്‍ ഇന്ന് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ഇന്ന് പുതിയതായി 343 പേരെയാണ് സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.