കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (30.05.2020)

post

തിരുവനന്തപുരം : 

*ഇന്ന് ജില്ലയില്‍ പുതുതായി 770 പേര്‍ രോഗനിരീക്ഷണത്തിലായി. 419 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

*ജില്ലയില്‍  9015 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 23 പേരെ പ്രവേശിപ്പിച്ചു. 27 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 112പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഇന്ന് രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 211സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  193 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

ജില്ലയില്‍ 61 സ്ഥാപനങ്ങളില്‍ ആയി  1336 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്

വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങള്‍ -2214

പരിശോധനയ്ക്കു വിധേയമായവര്‍ -4107

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ -209 കാളുകളാണ്  ഇന്ന്

എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  11പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 728 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -10463

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -9015

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം - 112

4. ഇന്സ്ടിട്യൂഷന്‍ ക്വാറന്റൈന്‍ സെന്ററുകളില്‍  നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം -1336

5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -770

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. വാമനപുരം സ്വദേശിയായ പുരുഷന്‍ 42 വയസ്. മെയ് 18 ന് ബസില്‍ പൂനെയില്‍ നിന്നുവന്നു.

2. കിഴക്കേകോട്ട, കോട്ടക്കകം സ്വദേശിയായ പുരുഷന്‍. 36 വയസ്. മെയ് 23ന് ഡല്‍ഹിയില്‍ നിന്ന് വന്നു.

ജില്ലയില്‍ ആറു ഗ്രാമപഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

വാമനപുരം, പുല്ലംപാറ, നെല്ലനാട്, പുളിമാത്ത്, മുടക്കല്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്തുകളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ പൊതുജനങ്ങള്‍ പഞ്ചായത്ത് പരിധിക്കുപുറത്ത് പോകാന്‍ പാടില്ല. എല്ലാവരും കര്‍ശനമായി മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായും പാലിക്കുകയും വേണം. പബ്ലിക് പരീക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് നടത്തും.