സി.ഇ.ടി.യില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

post

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവില്‍ 19ന് അഭിമുഖം നടക്കും. മെക്കാനിക്കല്‍ വിഷയത്തില്‍ തുല്യമായ ബി.ടെക്/ എം.ടെക് ബിരുദമുള്ളവര്‍ (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസ്സിലായിരിക്കണം പാസ്സാകേണ്ടത്) മെക്കാനിക്കല്‍ വിഭാഗത്തില്‍ രാവിലെ പത്തിന് മുന്‍പ് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.