ഇന്ന് ലോക പുകയില വിരുദ്ധദിനം

post

തിരുവനന്തപുരം:ഇന്ന് മെയ് 31 ലോക പുകയില വിരുദ്ധദിനം.ഓരോ വര്‍ഷവും ഒരു പ്രത്യേക വിഷയം ആസ്പദമാക്കിയാണ് പുകയിലവിരുദ്ധദിനം ആചരിച്ചുവരുന്നത്. ''പുകയിലയും - ശ്വാസകോശസംബന്ധമായ രോഗങ്ങളും' എന്നുള്ളതാണ് ഇത്തവണത്തെ ആശയം. 

പുകവലി കൊറോണ വൈറസിന് മനുഷ്യശ്വാസകോശത്തിലേക്കുള്ള പ്രവേശനം  സുഗമമാക്കുമെന്നാണ് പഠനങ്ങൾ. പുകവലിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്ളവരിലും എ.സി.ഇ-2 എന്‍സൈമുകള്‍ വളരെ ഉയര്‍ന്ന അളവില്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് കൊറോണ വൈറസിന്റെ ശ്വാസകോശ അറകളിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.