സ്ത്രീകള്‍ക്ക് സൗജന്യ പരിശീലനം

post

തൃശ്ശൂര്‍: ചാവക്കാട് നഗരസഭ പരിധിയില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് കളരി, യോഗ, നീന്തല്‍ എന്നിവയില്‍ സൗജന്യ പരിശീലനം. നഗരസഭ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 18 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് കളരി നീന്തല്‍ പരിശീലനവും പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് യോഗ പരിശീലനവും നല്‍കുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 10 വരെ നഗരസഭ ഓഫീസില്‍ അപേക്ഷ നല്‍കാവുന്നതാണ്.