കെ ടെററ് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ഈ മാസം 22 മുതല്‍

post

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍  വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന  ഈ മാസം 22 മുതല്‍ 24 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. തീയതി, സമയം, കാറ്റഗറി, രജിസ്റ്റര്‍ നമ്പര്‍ എന്ന ക്രമത്തില്‍ -

ഈ മാസം 22 ന് രാവിലെ 10.30 മുതല്‍ ഒന്നു വരെ കാറ്റഗറി മൂന്ന് രജി. നമ്പര്‍  340096 - 340679.  ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെ കാറ്റഗറി മൂന്ന് രജി. നമ്പര്‍  340681 - 341228.

23 ന് രാവിലെ 10.30 മുതല്‍ ഒന്നു വരെ കാറ്റഗറി രണ്ട് രജി. നമ്പര്‍  219620-220034. ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെ കാറ്റഗറി രണ്ട് രജി. നമ്പര്‍  220035-220232.

24 ന് രാവിലെ 10.30 മുതല്‍ ഒന്നു വരെ കാറ്റഗറി ഒന്ന് രജി. നമ്പര്‍  121881-122536. ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെ കാറ്റഗറി നാല് രജി. നമ്പര്‍  409296-409421.

അസല്‍ ഹാള്‍ ടിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, അസല്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ സഹിതം  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണം. ഇളവുകള്‍ ലഭിക്കുന്ന വിഭാഗത്തില്‍പെട്ടവര്‍ ഇതു സംബന്ധിച്ച  സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം.  പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം പൂര്‍ത്തിയായവര്‍ ഒറിജിനല്‍ ലഭിച്ചതിനുശേഷം  വേരിഫിക്കേഷന് ഹാജരായാല്‍ മതിയാകും.  അവസാന വര്‍ഷ ബി.എഡ്/ടി.ടി.സി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വേരിഫിക്കേഷന് ഹാജരായാല്‍ മതിയാകും.  പരീക്ഷാര്‍ഥികള്‍ സമയ നിഷ്ഠ പാലിക്കണം. ക്വാറന്റൈനിലുളളവര്‍, കോവിഡ് ലക്ഷണമുളളവര്‍  എന്നിവര്‍ വേരിഫിക്കേഷന് ഇപ്പോള്‍ പങ്കെടുക്കേണ്ടതില്ല. ഫോണില്‍ കൂടി രജിസ്റ്റര്‍ ചെയ്യുന്ന മുറയക്ക് തീയതി അറിയിക്കും.