മത്സ്യഫെഡ് തീരദേശത്ത് 100 ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു

post

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കായി തീരദേശത്ത് മത്സ്യഫെഡ് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതായി മത്സ്യഫെഡ് ചെയര്‍മാന്‍ അറിയിച്ചു. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ സംഘം വക കെട്ടിടങ്ങള്‍, വായനശാലകള്‍, തീരദേശത്തുളള സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ഓണ്‍ലൈന്‍ പഠന സൗകര്യം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മത്സ്യഫെഡും, മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളും ചേര്‍ന്ന് കണ്ടെത്തും. സംസ്ഥാനത്തെ തീദേശത്ത് ഇത്തരം 100 കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.