മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവര്‍ ഉടന്‍ വിവരം നല്‍കണം

post

കോട്ടയം: കോട്ടയം ജില്ലയില്‍നിന്നും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിളികള്‍ ഒഴികെയുള്ള ഇതര സംസ്ഥാനക്കാര്‍ ഇന്ന് (ജൂണ്‍ ആറ്) വൈകുന്നേരം അഞ്ചിനു മുന്‍പ് വിവരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പേര്, പ്രായം, മൊബൈല്‍ നമ്പര്‍, നിലവിലെ മേല്‍വിലാസം, സ്വദേശത്തെ പൂര്‍ണ മേല്‍വിലാസം, ജില്ല, സംസ്ഥാനം, കോട്ടയം ജില്ലയില്‍ എത്തിയത് എന്തിന്, മടക്കയാത്ര മുടങ്ങാനിടയായ സാഹചര്യം, എന്നിവയാണ് 9400029007, 0481 2562201 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് നല്‍കേണ്ടത്. dmktm20@gmail.com എന്ന ഈ മെയില്‍ വിലാസത്തിലും വിവരങ്ങള്‍ അയയ്ക്കാം. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് ഈ മെയിലില്‍ ലഭ്യമാക്കണം