രാജകുമാരി പഞ്ചായത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു

post

ഇടുക്കി: പരിസ്ഥിതി സംരക്ഷണ സന്ദേശമുയര്‍ത്തി  രാജകുമാരി പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. മുതുവാക്കുടി ആദിവാസി കോളനിയില്‍ മരത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു ഉദ്ഘാടനം ചെയ്തു. മുതുവാക്കുടി കോളനിയില്‍ നാലായിരത്തോളം വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുന്ന പഞ്ചായത്ത്തല പദ്ധതിക്കും പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ചു. വനം വകുപ്പ് നല്‍കിയ ഫലവൃക്ഷത്തൈകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മുതുവാക്കുടിയില്‍ നടുന്നത്. പഞ്ചായത്ത് അങ്കണത്തിലും ഘടക സ്ഥാപനങ്ങളിലും പരിസ്ഥി ദിനത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ നട്ടു. പഞ്ചായത്തംഗങ്ങളായ കെ. കെ. തങ്കച്ചന്‍, പി. പി. ജോയ്, സുമ സുരേന്ദ്രന്‍, പരിമളം ജയഗണേശ്, പി. ടി. എല്‍ദോ, പഞ്ചായത്ത് സെക്രട്ടറി നിസ്സാര്‍ സി. എ. തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.