ലോക പരിസ്ഥിതി ദിനം ആചരിച്ചു

post

വയനാട് മഹാമാരിക്കെതിരായ പോരാടത്തിനിടയിലും നാടെങ്ങും വൃക്ഷതൈകള്‍ നട്ടു ജില്ലയില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ എന്നിവര്‍ വൃക്ഷതൈകള്‍ നട്ടു.

      സോഷ്യല്‍ ഫോറസ്ട്രി, തദ്ദേശ സ്വയംഭരണം, കൃഷി, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വൃക്ഷത്തൈ നടല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ. സുധാറാണി, ഹെഡ്മാസ്റ്റര്‍ എം. കെ. അനില്‍ കുമാര്‍, ഹ്യൂംസ് സെന്റര്‍ ഫോര്‍ ഇക്കോളജി ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ്, വാര്‍ഡ് കൗണ്‍സിലര്‍ അജി ബഷീര്‍ തുടങ്ങിയവര്‍ തൈകള്‍ നട്ടു.  രണ്ടു ഘട്ടങ്ങളിലായി 6.50  ലക്ഷം വൃക്ഷതൈകളാണ് ജില്ലയില്‍ നടുന്നത്. പൊതുസ്ഥലങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യ ഭൂമിയിലുമാണ് വൃക്ഷതൈകള്‍ നടുക. സെപ്റ്റംബര്‍ മാസം വരെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് തൈകള്‍ നടുന്നത്.

      മാനന്തവാടി താലൂക്ക്തല ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ വൃക്ഷത്തൈ നട്ട് നിര്‍വ്വഹിച്ചു. മാനന്തവാടി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്, ഹരിതകര്‍മ്മ സേന എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാബാബു, നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, ഡി.എഫ് ഒ. രമേഷ് ബിഷ്ണോയ്, വള്ളിയൂര്‍ക്കാവ് ദേവസ്വം ട്രസ്റ്റി ഇ.പി. മോഹനന്‍ മാസ്റ്റര്‍, ഏച്ചോം ഗോപി, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.എം. സെയ്തലവി എന്നിവര്‍ പങ്കെടുത്തു.   എം.പി വീരേന്ദ്രകുമാര്‍ എം.പിയുടെ അനുസ്മരണാര്‍ത്ഥം പത്മപ്രഭാ പൊതു ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍ വൃക്ഷത്തൈ നട്ടു.

  ജില്ലയിലെ സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രങ്ങളുടെയും  വികസന വിദ്യാകേന്ദ്രങ്ങളുടേയും നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ്   വൃക്ഷ തൈകള്‍ വച്ച് പിടിപ്പിച്ചത്.  ജനപ്രതിനിധികളും സാക്ഷരത തുല്യതാ പഠിതാക്കളും  വിവിധ മേഖലകളിലുള്ള പരിപാടികളില്‍ പങ്കെടുത്തു.   ജില്ലാ തലത്തില്‍ കല്‍പ്പറ്റ പുളിയാര്‍മല സാക്ഷരതാ മിഷന്‍ തുടര്‍വിദ്യാകേന്ദ്രത്തില്‍ സിനിമാ താരം സനല്‍മട്ടന്നൂര്‍   വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.  സാക്ഷരതാ മിഷന്‍ ജില്ലാ കോ ഡിനേറ്റര്‍ പി.ബാബു, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശ്രീജന്‍,  നോഡല്‍ പ്രേരക് പി വി വാസന്തി  തുടങ്ങിയവര്‍ പങ്കെടുത്തു      പൊതു ജനങ്ങള്‍ക്ക്  വൃക്ഷതൈ വിതരണവും നടത്തി.