പത്തനംതിട്ട കളക്ടറേറ്റില്‍ ഡിജിറ്റല്‍ ഗാര്‍ഡനും തയാര്‍

post

പത്തനംതിട്ട : പത്തനംതിട്ട കളക്ടറേറ്റ് പരിസരത്തുള്ള മരങ്ങള്‍, ചെടികള്‍ തുടങ്ങിയവയെ പരിചയപ്പെടുത്താന്‍ ഡിജിറ്റല്‍ ഗാര്‍ഡന്‍ ആരംഭിച്ചു. മരങ്ങളില്‍ അവയുടെ പേരു വിവരങ്ങള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച് ഓരോ മരത്തിനും  ക്യു ആര്‍ കോഡ് നല്‍കിയിട്ടുണ്ട്. മരത്തെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങളാണ് ഈ ബോര്‍ഡുകളില്‍  നല്‍കിയിട്ടുള്ളത്. ഇവയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍  അറിയാന്‍ അതത് ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ മതിയാകും. 

മുന്‍കാല എന്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ എന്‍.പി.എഫ് പത്തനംതിട്ടയും കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വോളന്റീയര്‍ സംഘവും ചേര്‍ന്നാണു ഡിജിറ്റല്‍ ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനും കൊറോണ സെല്‍ വോളന്റീയറുമായ സിയാദ്. എ. കരീം ആണ് ഈ ആശയത്തിനു പിന്നില്‍. ഡിജിറ്റല്‍ ഗാര്‍ഡന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, വോളന്റീയര്‍ നോഡല്‍ ഓഫീസര്‍മാരായ തഹസില്‍ദാര്‍ അന്നമ്മ കെ ജോളി, ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിന്‍ ഐപ്പ് ജോര്‍ജ്, വോളന്റിയര്‍ കോ ഓര്‍ഡിനേറ്റര്‍മാരായ വിജീഷ് വിജയന്‍, ചെസിന്‍ രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു