പെരിങ്ങല്‍ക്കുത്ത് ഡാമില്‍ 'ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍' സ്ഥാപിച്ചു

post



തൃശൂര്‍:  പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ച് കാലാവസ്ഥ നിരീക്ഷണവകുപ്പ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ നേരിട്ട് ലഭിക്കുന്നതിനായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണവകുപ്പാണ് ഇത് സ്ഥാപിച്ചത്. ഡാമിലും പരിസരപ്രദേശത്തും പെയ്ത മഴയുടെ അളവ് വിവരങ്ങള്‍ നേരിട്ട് ജില്ലാ കളക്ടറേറ്റിലും തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണവകുപ്പിലും എത്തിക്കാനുള്ള നൂതന സാങ്കേതിക വിദ്യയാണിത്. മഴമാപിനി അളവ്, താപനില, അന്തരീക്ഷത്തിലെ ജലാംശ കണക്കുകള്‍, കാറ്റിന്റെ വേഗത, അന്തരീക്ഷമര്‍ദ്ദം എന്നീ വിവരങ്ങള്‍ കൃത്യമായി ഡാറ്റ ഫില്‍റ്ററില്‍ എത്തും. സൗരോര്‍ജ്ജം ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുക. ജില്ലയിലെ മേജര്‍ ഇറിഗേഷന്‍ ഡാമുകളില്‍ ഒന്നാണ് പെരിങ്ങല്‍ക്കുത്ത് ഡാം. ചാലക്കുടി ഇടമലയാറിലും ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്