കാലവര്‍ഷം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍

post

കൊച്ചി: കാലവര്‍ഷത്തോടനുബന്ധിച്ച് ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ജാഗ്രതയോടെയും സൂക്ഷ്മതയോടെയും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നദികളിലെ ജലനിരപ്പ് ഓരോ മണിക്കൂറിലും വിലയിരുത്തുന്നുണ്ട്. അണക്കെട്ടുകളുടെ സംഭരണ ശേഷി, ഷട്ടറുകള്‍ തുറക്കുമ്പോള്‍ നദികളിലുണ്ടാകുന്ന ജലനിരപ്പിന്റെ വര്‍ധന ഇവയും പരിശോധിക്കുന്നുണ്ട്.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കളക്ട്രേറ്റിലെ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ 24 മണിക്കൂറും കര്‍മ്മനിരതമായ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.