വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തും

post

തിരുവനന്തപുരം : കോവിഡ് 19ന്റെ സാഹചര്യത്തില്‍ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തും. ഇതിന്റെ വിശദാംശം www.erckerala.org യില്‍ ലഭ്യമാണ്. പരാതികളില്‍ പൊതുജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തപാല്‍ മാര്‍ഗ്ഗമോ  kserc@erckerala.org യില്‍ ഇമെയില്‍ ആയോ തെളിവെടുപ്പ് തീയതിക്ക് മുന്‍പ് സമര്‍പ്പിക്കണം.

കെ.എസ്.ഇ.ബി ക്ക് സോളാര്‍ എനര്‍ജി വാങ്ങുന്നതിനുളള പുതുക്കിയ ടെന്‍ഡര്‍ അനുമതി സംബന്ധിച്ച പരാതിയില്‍ ജൂണ്‍ ഒന്‍പതിനും 2016-17 വര്‍ഷത്തെ ആസ്തി സ്വരൂപിക്കുന്നത് സംബന്ധിച്ച അംഗീകാരത്തിന് 12നും പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഇന്‍ഡ്യാ ലിമിറ്റഡ്, വയനാട് ജില്ലയില്‍ ഏറ്റെടുത്ത സ്ഥലത്തെ മുറിച്ച മരങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച പരാതിയില്‍ 15നും ഇന്ധന ചെലവ് അധീകരിച്ചത് മൂലം വൈദ്യുതി ചാര്‍ജ്ജിലുണ്ടാകുന്ന വര്‍ദ്ധന സംബന്ധിച്ച പരാതിയിലും ജൂലൈ പത്തിന് രാവിലെ 11നും ഹിയറിംഗ് നടക്കും.

തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഹിയറിംഗ് തീയതിക്ക് അഞ്ച് ദിവസം മുന്‍പ് വിശദാംശങ്ങളും ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ്സ് എന്നിവ സഹിതം കമ്മീഷന്‍ സെക്രട്ടറിയെ അറിയിക്കണം.  kserc@erckerala.org യില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനാവശ്യമായ ലാപ്ടോപ്പ്/ ഡെസ്‌ക്ടോപ്പ്/ കമ്പ്യൂട്ടര്‍/ സ്മാര്‍ട്ട് ഫോണ്‍/ ടാബ്, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കരുതണം. വീഡിയോ കോണ്‍ഫറന്‍സിനുളള സമയക്രമവും ലിങ്കും ഇ-മെയിലില്‍ പൊതുതെളിവെടുപ്പിന് മുന്‍പ് അറിയിക്കും. വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം കൂടാതെ തെളിവെടുപ്പിന് നിശ്ചിയിച്ചിട്ടുളള വിഷയത്തെ സംബന്ധിച്ച് കമ്മീഷന്‍ വെബ്സൈറ്റ് ആയ www.erckerala.org  നല്‍കിയിട്ടുളള പെറ്റിഷനില്‍ അഭിപ്രായം kserc@erckerala.org യിലോ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി.രാമന്‍പിളള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിലോ അയയ്ക്കണം.