ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് 19 മുതല്‍
ആദ്യ അദാലത്ത് കാഞ്ഞിരപ്പള്ളിയില്‍
അപേക്ഷകള്‍ ഇന്നു (ജൂണ്‍10) മുതല്‍ സ്വീകരിക്കും
കോട്ടയം : കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ നടത്തുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തുകള്‍ക്ക് ഈ മാസം 19ന് തുടക്കം കുറിക്കും. ആദ്യ അദാലത്ത് അന്ന് കാഞ്ഞിരപ്പള്ളി താലൂക്കില്‍ നടക്കും. അപേക്ഷകര്‍ക്ക് അതത് മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളിലിരുന്ന് ജില്ലാ കളക്ടറോട് സംസാരിക്കാന്‍ കഴിയും വിധമാണ് ക്രമീകരണം.
ആദ്യ അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ ഇന്ന്(ജൂണ്‍ 10) രാവിലെ 11 മുതല്‍ ജൂണ്‍ 12ന് വൈകുന്നേരം നാലു വരെ കാഞ്ഞിരപ്പള്ളി താലൂക്കിലെ 25 അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കും. പരാതിക്കാര്‍ അക്ഷയ കേന്ദ്രങ്ങളിള്‍ നേരിട്ടെത്തി ഇ-ആപ്ലിക്കേഷന്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 12ന് വൈകുന്നേരം നാലിനു ശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കുന്നതല്ല.
അപേക്ഷകളില്‍ വിശദ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകളിലാണ് 19ന് കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുക. വീഡിയോ കോണ്‍ഫറന്‍സിന്റെ സമയം അപേക്ഷകരെ ഫോണില്‍ അറിയിക്കും. നിര്‍ദ്ദിഷ്ട സമയത്ത് അപേക്ഷകര്‍ അതത് അക്ഷയ കേന്ദ്രങ്ങളില്‍ എത്തണം. വീഡിയോ കോണ്‍ഫറന്‍സില്‍ തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ അതത് ഓഫീസുകളില്‍നിന്ന് പങ്കുചേരും.
രജിസ്‌ട്രേഷനും വീഡിയോ കോണ്‍ഫറന്‍സും ഉള്‍പ്പെടെ അദാലത്തുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ അക്ഷയ കേന്ദ്രങ്ങളുടെ പട്ടികയും ഫോണ്‍ നമ്പരുകളും ചുവടെ
എരുമേലി : ചേനപ്പാടി - 9447572918, എരുമേലി - 9447367061, മുക്കൂട്ടുതറ - 9447764431
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - 9388614168, 9746677986, കപ്പാട് - 9961785910 വിഴിക്കത്തോട് - 9895444346, 96050 53889 കൂട്ടിക്കല്‍: ഏന്തയാര്‍ - 9895436388, 9400886307, 9446306388, കൂട്ടിക്കല്‍ - 8281941660 കോരുത്തോട്: കോരുത്തോട് - 9447 229658, 9544167231, മടുക്ക - 8086197442, 9497717113 മണിമല: കരിയ്ക്കാട്ടൂര്‍ - 9947140749, മുക്കട - 9961867942 , പൊന്തന്‍ പുഴ - 9961544134 മുണ്ടക്കയം: മുണ്ടക്കയം - 9495375055, 9745956383, പുഞ്ചവയല്‍ - 9446918513, വണ്ടന്‍പതാല്‍ - 9447778681, 9048310117 പാറത്തോട്: ചിറ്റടി - 9446665130,കൂവപ്പള്ളി - 9895444346 , പാറത്തോട് - 9747190237 എലിക്കുളം: കൂരാലി - 9961211362, മഞ്ചക്കുഴി - 9961523314, പൈക ഹോസ്പിറ്റല്‍ ജംഗ്ഷന്‍ - 9995078749 ചിറക്കടവ്: മണ്ണംപ്ലാവ്- 9447572918, പൊന്‍കുന്നം - 9447284095, തെക്കേത്തുകവല - 9744783027, 944608293