വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

post

തൃശൂര്‍: കുടുംബശ്രീ അംഗങ്ങളുടെ കലാമികവ് തെളിയിക്കുന്നതിനായി രൂപീകരിച്ച രംഗശ്രീ വനിതാ തിയറ്റര്‍ സംഘത്തിന് ജില്ലാ പഞ്ചായത്ത് വാദ്യോപകരണങ്ങളും തിയറ്റര്‍ സാമഗ്രികളും വിതരണം ചെയ്തു. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരിശീലനം നേടിയ പത്ത് പേരടങ്ങുന്ന സംഘം ഇതിനകം ജില്ലയിലെ 16 ബ്ലോക്കുകളിലായി സര്‍ക്കാര്‍, സര്‍ക്കാരിതര വകുപ്പുകളുമായി ചേര്‍ന്ന് പത്തോളം വിഷയങ്ങളില്‍ 300 ഓളം കേന്ദ്രങ്ങളില്‍ തെരുവ് നാടകങ്ങളും സംഗീത ശില്‍പങ്ങളും അവതരിപ്പിച്ചു. 

രംഗശ്രീക്ക് സഹായം നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയത്. ധനസഹായം വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. കെ. ഉദയപ്രകാശന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ്. നായര്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജെന്നി ജോസഫ്, കെ. ജെ. ഡിക്‌സണ്‍, മഞ്ജുളാരുണന്‍, അംഗങ്ങളായ കെ. പി. രാധാകൃഷ്ണന്‍, ഇ. വേണുഗോപാല മേനോന്‍, എം. പത്മിനി, സെക്രട്ടറി കെ. ജി. തിലകന്‍, കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. വി. ജ്യോതിഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.