ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്

post

ഏഴ് പേര്‍ രോഗമുക്തരായി

തൃശൂര്‍ : ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. ഏഴ് പേര്‍ രോഗമുക്തരായി.

14 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 8 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ 3 പേര്‍ക്കും രോഗബാധയുണ്ടായി. മെയ് 31 ന് മുംബെയില്‍ നിന്നും വന്ന ചാലക്കുടി സ്വദേശികളായ 6 വയസ്സുകാരി, 7 മാസം പ്രായമായ പെണ്‍കുഞ്ഞ്, 35 വയസ്സുള്ള യുവതി, ജൂണ്‍ 02 ന് കുവൈറ്റില്‍ നിന്നും വന്ന കുന്നംകുളം സ്വദേശി (45), ആഫ്രിക്കയില്‍ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (40), ജൂണ്‍ 01 ന് ദുബായില്‍ നിന്നും വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (30), മുംബെയില്‍ നിന്നും വന്ന പൂമംഗലം സ്വദേശി (36), ജൂണ്‍ 04 ന് മുംബെയില്‍ നിന്നും വന്ന പുറനാട്ടുകര സ്വദേശി (22), പശ്ചിമ ബംഗാളില്‍ നിന്നും വന്ന പൂങ്കുന്നം സ്വദേശി (24), ജൂണ്‍ 02 ന് മധ്യപ്രദേശില്‍ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശിനി (22), ജൂണ്‍ 02 ന് മഹാരാഷ്ട്രയില്‍ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (56), കുരിയിച്ചിറ വെയര്‍ഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി (25), അഞ്ചേരി സ്വദേശി (32), തൃശൂര്‍ സ്വദേശി (26), കുട്ടനെല്ലൂര്‍ സ്വദേശി (30), കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി (26), അഞ്ചേരി സ്വദേശി (36), ചെറുകുന്ന് സ്വദേശി (51), കുട്ടനെല്ലൂര്‍ സ്വദേശി (54), ആംബുലന്‍സ് ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശി (37), ആരോഗ്യ പ്രവര്‍ത്തകനായ ചാവക്കാട് സ്വദേശി (51), ആശാ പ്രവര്‍ത്തകയായ ചാവക്കാട് സ്വദേശിനി (51), ആരോഗ്യ പ്രവര്‍ത്തകയായ പറപ്പൂര്‍ സ്വദേശിനി (34), ആരോഗ്യ പ്രവര്‍ത്തകനായ കുരിയച്ചിറ സ്വദേശി (30), ക്വാറന്റയിനില്‍ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33), എന്നിവരുള്‍പ്പെടെ 25 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12834 പേരും ആശുപത്രികളില്‍ 169 പേരും ഉള്‍പ്പെടെ ആകെ 13003 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (ജൂണ്‍ 11) നിരീക്ഷണത്തിന്റെ ഭാഗമായി 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 803 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 985 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.

വ്യാഴാഴ്ച (ജൂണ്‍ 11) അയച്ച 238 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 4498 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 3100 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 980 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 1552 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

406 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 34620 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. വ്യാഴാഴ്ച (ജൂണ്‍ 11) 194 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 529 പേരെ സ്‌ക്രീന്‍ ചെയ്തു. ശക്തന്‍ മാര്‍ക്കറ്റില്‍ 324 പേരെ സ്‌ക്രീന്‍ ചെയ്തു.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോന്നൂര്‍ക്കര മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.