സാമൂഹിക-സാമ്പത്തിക, പീരിയോഡിക് ലേബര്‍ ഫോഴ്സ്, അര്‍ബന്‍ ഫ്രയിം സര്‍വെകള്‍ പുനരാരംഭിച്ചു
പാലക്കാട് : ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവെച്ച സാമൂഹിക-സാമ്പത്തിക സര്‍വെ, പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ, അര്‍ബന്‍ ഫ്രയിം സര്‍വെ എന്നിവ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ച് പുനരാരംഭിച്ചതായി റീജ്യനല്‍ ഹെഡും ഡയറക്ടറുമായ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. കോവിഡ് -19 മായി ബന്ധപ്പെട്ട് പ്രാദേശികമായ നിബന്ധനകള്‍ പാലിച്ച് അനുവദനീയമായ മേഖലകളില്‍ മാത്രമാണ് സര്‍വേ നടത്തുന്നത്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കോഴിക്കോട് മേഖലയുടെ കീഴിലാണ് പാലക്കാട് ഉള്‍പ്പെടെ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ സര്‍വേ പുരോഗമിക്കുന്നുണ്ട്. സര്‍വ്വേയുമായി ബന്ധപ്പെട്ട് അതത് ജില്ലകളിലെ കലക്ടര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായും സംസ്ഥാനത്ത് കോവിഡ് -19 കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് സര്‍വ്വേ നടത്തുന്നതെന്നും റീജ്യനല്‍ ഹെഡും ഡയറക്ടറുമായ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു.