കേരള കോളിംഗ്, ജനപഥം വരിസംഖ്യ അടയ്ക്കാന്‍ ഇപെയ്‌മെന്റ് സംവിധാനം

post

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ മുഖമാസികകളായ കേരള കോളിംഗ്, ജനപഥം എന്നിവയുടെ വാര്‍ഷിക വരിസംഖ്യ സര്‍ക്കാരിന്റെ ഇ പെയ്‌മെന്റ് സംവിധാനം വഴിയും അടയ്ക്കാം. www.tereasury.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പണമടയ്ക്കാന്‍ സംവിധാനമുള്ളത്.

സൈറ്റിലെ ചെലാന്‍ റമിറ്റന്‍സ് ഡിപ്പാര്‍ട്ട്‌മെന്റല്‍ റസീപ്റ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്‌റ് (പബ്ലിക് റിലേഷന്‍സ്)റമിറ്റന്‍സ് ടൈപ്പ് റസീപ്റ്റ്‌സ് ഫ്രം അദര്‍ പബ്ലിക്കേഷന്‍സ്‌റവന്യൂ ഡിസ്ട്രിക്റ്റ്തിരുവനന്തപുരം ഓഫീസ് നെയിം (ഡയറക്ടറേറ്റ് ഓഫ് ഐ& പിആര്‍ഡി തിരുവനന്തപുരം)ഇങ്ങനെ സെലക്ട് ചെയ്ത ശേഷം തുക എന്റര്‍ ചെയ്യണം. അതിനുശേഷം പണമടയ്ക്കുന്നയാളുടെ പേരും വിലാസവും, എന്തിനുവേണ്ടിയാണ് പണമടയ്ക്കുന്നതെന്നും നിര്‍ദിഷട കോളങ്ങളില്‍ രേഖപ്പെടുത്താം. നെറ്റ്ബാങ്കിംഗ/ യുപിഐ/ ബാങ്ക് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പണമടയ്ക്കാം.

ഇതുകൂടാതെ മണി ഓര്‍ഡറായും ഡിമാന്‍ഡ് ഡ്രാഫ്്റ്റ് ആയും പണമടയ്ക്കാം. വിലാസം: ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഒന്നാം നില, അനക്‌സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം1.  ഒരുവര്‍ഷത്തേക്ക് ഓരോ മാസികയ്ക്കും 120 രൂപ വീതം ആകെ 240 രൂപയാണ് വരിസംഖ്യ. വിശദവിവരങ്ങള്‍ക്ക് 04712517036 എന്ന നമ്പറില്‍ വിളിക്കുകയോ  iocirculation@gmail.com എന്ന ഇമെയ്ല്‍ വിലാസത്തില്‍ അന്വേഷിക്കുകയോ ചെയ്യാം.