കോവിഡ് 19 : ജില്ലയില്‍ പുതുതായി 804 പേര്‍ രോഗനിരീക്ഷണത്തില്‍

post

തിരുവനന്തപുരം : ജില്ലയില്‍ ഇന്നലെ പുതുതായി 804 പേര്‍ രോഗനിരീക്ഷണത്തിലായി.498 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍ 14079 പേര്‍ വീടുകളിലും 858 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 17 പേരെ പ്രവേശിപ്പിച്ചു.

*32 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

* ജില്ലയില്‍ ആശുപത്രി കളില്‍  187 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

* 193 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.248 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

*ജില്ലയില്‍ 43 സ്ഥാപനങ്ങളില്‍ ആയി  858 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്

വാഹന പരിശോധന  :

ഇന്നലെ പരിശോധിച്ച വാഹനങ്ങള്‍ -2320

പരിശോധനയ്ക്കു വിധേയമായവര്‍ -4686

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 135 കാളുകളാണ് ഇന്നലെ എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 14 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 516 പേരെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -15124

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -14079

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -187

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം -858

5.  പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -804

രോഗം സ്ഥിരീകരിച്ചയാളുടെ വിവരം

തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് കാക്കവിള, ഉച്ചക്കട സ്വദേശിയായ 63 വയസുള്ള പുരുഷന്. മുംബൈയില്‍ നിന്ന് ഡല്‍ഹി - തിരുവനന്തപുരം ട്രെയിനില്‍ മേയ് 29ന് എത്തി.