ജില്ലയില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് ബാധ

post

കണ്ണൂര്‍ : ജില്ലയില്‍ മൂന്നു പേര്‍ക്ക്  ഇന്നലെ (ജൂണ്‍ 12) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മസ്‌കറ്റ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ മൂന്നിന് ഐ എക്സ് 1714 വിമാനത്തിലാണ് ആന്തൂര്‍ സ്വദേശി 30കാരന്‍ മസ്‌കറ്റില്‍ നിന്നെത്തിയത്.മെയ് 25ന് ചെന്നൈയില്‍ നിന്ന് എത്തിയ മുണ്ടേരി സ്വദേശി 19കാരന്‍, ജൂണ്‍ 9ന് മുംബൈയില്‍ നിന്നെത്തിയ ഇരിക്കൂര്‍ സ്വദേശി 71കാരന്‍ ( ഇദ്ദേഹം ജൂണ്‍ 11ന് രാത്രി 11.15ന് ജില്ലാ ആശുപ്രതിയില്‍ വച്ച് മരണപ്പെട്ടു ) എന്നിവരാണ് രോഗബാധിതരായ മറ്റു രണ്ടുപേര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 281 ആയി. ഇതില്‍ 163 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ ജില്ലയില്‍ 12200 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 14 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 93 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 24  പേരും വീടുകളില്‍ 12010 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 9967 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9405 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 8841 എണ്ണം നെഗറ്റീവാണ്. 562 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്