അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 664 കേസുകള്‍

post

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 664 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 749 പേരാണ്. 254 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3044 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 75, 52, 21

തിരുവനന്തപുരം റൂറല്‍ - 128, 131, 38

കൊല്ലം സിറ്റി - 58, 62, 20

കൊല്ലം റൂറല്‍ - 69, 68, 54

പത്തനംതിട്ട - 5, 10, 3

ആലപ്പുഴ- 43, 42, 6

കോട്ടയം - 9, 9, 1

ഇടുക്കി - 33, 103, 0

എറണാകുളം സിറ്റി - 41, 33, 7

എറണാകുളം റൂറല്‍ - 45, 43, 15

തൃശൂര്‍ സിറ്റി - 35, 56, 23

തൃശൂര്‍ റൂറല്‍ -38, 43, 22

പാലക്കാട് - 26, 48, 17

മലപ്പുറം - 7, 10, 3

കോഴിക്കോട് സിറ്റി  - 24, 27, 14

കോഴിക്കോട് റൂറല്‍ - 7, 8, 3

വയനാട് - 17, 1, 5

കണ്ണൂര്‍ - 1, 0, 0

കാസര്‍ഗോഡ് - 3, 3, 2