ജില്ലയില്‍ ഞായറാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്

post

തൃശൂര്‍ : ജൂണ്‍ പത്തിന് ചെന്നൈയില്‍ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31 കാരന്‍,മെയ് 26 ന് സൗദി അറേബിയയില്‍ നിന്നുമെത്തിയ അഞ്ഞൂര്‍ സ്വദേശിയായ 24  കാരന്‍,ജൂണ്‍ എട്ടിന് ചെന്നൈയില്‍ നിന്നെത്തിയ എസ് എന്‍ പുരം സ്വദേശിയായ അറുപതുകാരി, ചാവക്കാട് സ്വദേശികളായ   38 , 42 , 53 ,31 പ്രായമുള്ള സ്ത്രീകളായ  നാല് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കാണ്  ജൂണ്‍ 14 ഞായറാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് .കോവിഡ് 19 രോഗം സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത് തൃശൂര്‍  സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നു.വീടുകളില്‍ 12401 പേരും ആശുപത്രികളില്‍ 193പേരും ഉള്‍പെടെ ആകെ 12594 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജൂണ്‍ 14  ഞായറാഴ്ച  16 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു .ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 18 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. .ഇതുവരെ ആകെ അസുഖബാധിതരായ 66 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.ജൂണ്‍ 14  ഞായറാഴ്ച നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 888 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്.929 പേരെയാണ് നിരീക്ഷണകാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന്  പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 14  ഞായറാഴ്ച 325 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു..ഇതുവരെ ആകെ 5609സാമ്പിളുകളാണ് പരിശോധനയ്ക്ക അയച്ചിട്ടുള്ളത്,ഇതില്‍ 4547 സാമ്പിളുകളുടെ പരിശോധന ഫലം വന്നു. .ഇനി 1062 സാമ്പിളുകളുടെ പരിശോധനാ ഫലം കിട്ടാനുണ്ട് .

സെന്റിനല്‍ സര്‍വൈലന്‍സിന്റെ  ഭാഗമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ  വിവിധ മേഖലകളിലുള്ള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നത്തിന്റെ ഭാഗമായി  2046 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്കയച്ചു. ജൂണ്‍ 14  ഞായറാഴ്ച 680 ഫോണ്‍ വിളികള്‍ ആണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്കു  വന്നിട്ടുള്ളത്.ഇതുവരെ ആകെ 37057 ഫോണ്‍ വിളികള്‍ ആണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക്  വന്നിട്ടുള്ളത്.165 പേര്‍ക്കു  സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ്ങ് നല്‍കി.   ജൂണ്‍ 14  ഞായറാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമായി 700 പേരെ ആകെ സ്‌ക്രീന്‍ ചെയ്തു.