ഊര്‍ജ്ജ സംരക്ഷണ ദിനം ആചരിച്ചു
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ഊര്‍ജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ദര്‍ബാര്‍ ഹാളില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്യോഗസ്ഥര്‍ക്ക് ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനമായ ഡിസംബര്‍ 14 പൊതു അവധിയായതിനാലാണ് ഇന്നലെ (ഡിസംബര്‍ 13) ദിനാചരണം സംഘടിപ്പിച്ചത്. ഊര്‍ജ്ജ വിഭവങ്ങളുടെ അമിത ചൂഷണത്തിനെതിരായി പ്രവര്‍ത്തിക്കാനും വരും തലമുറയ്ക്കായി സംരക്ഷിച്ചു നിര്‍ത്താനുമാണ് ഊര്‍ജ്ജ സംരക്ഷണ ദിനം ആചരിക്കുന്നത്. ഊര്‍ജ്ജ വകുപ്പ് അണ്ടര്‍ സെക്രട്ടറി സൈജന്‍ ജെ. ആലപ്പാട്ട്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.