കോവിഡ് 19 : ജില്ലയില്‍ പുതുതായി 926 പേര്‍ രോഗനിരീക്ഷണത്തിലായി

post

തിരുവനന്തപുരം : ഇന്നലെ ജില്ലയില്‍ പുതുതായി  926 പേര്‍  രോഗനിരീക്ഷണത്തിലായി. 518 പേര്‍ നിരീക്ഷണ കാലയളവ് രോഗക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

* ജില്ലയില്‍ 17946 പേര്‍ വീടുകളിലും 1006 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 29 പേരെ പ്രവേശിപ്പിച്ചു.

*19 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍  137 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഇന്നലെ  387 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.   328 പരിശോധന ഫലങ്ങള്‍ ലഭിച്ചു. 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര്‍ വിദേശത്തു നിന്നു വന്നവര്‍. മൂന്നു പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗമുണ്ടായി. മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 44 പേരാണ് ചികിത്സയിലുള്ളത്.

ജില്ലയില്‍ 43 സ്ഥാപനങ്ങളില്‍ ആയി 1006 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

വാഹന പരിശോധന  :

ഇന്നലെ പരിശോധിച്ച വാഹനങ്ങള്‍ -2246

പരിശോധനയ്ക്കു വിധേയമായവര്‍ -4643

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 270 കാളുകളാണ് ഇന്നലെ എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 14 പേര്‍ ഇന്നലെ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 864 പേരെ ഇന്നലെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -19089

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -17946

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -137

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1006

5. പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -926

തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം

5 പേര്‍ വിദേശത്തു നിന്നു വന്നവര്‍. 3 പേര്‍ക്ക് യാത്രാ പശ്ചാത്തലമില്ല. ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ചവര്‍:

52 വയസുള്ള മണക്കാട് സ്വദേശി, ഓട്ടോഡ്രൈവര്‍, 12 ന് രോഗലക്ഷണം പ്രകടമായി. കുടുംബാംഗങ്ങളുമായും സമീപവാസികളുമായും ഇടപഴകി.

അദ്ദേഹത്തിന്റെ ഭാര്യ, 42 വയസ്, മകള്‍ 14 വയസ് എന്നിവര്‍ക്കും രോഗം. സ്ഥിരീകരിച്ചു. ഇരുവര്‍ക്കും 17 ന് രോഗലക്ഷണം പ്രകടമായി.

വിദേശത്തു നിന്നു വന്നവര്‍:

27 വയസ്, പുരുഷന്‍, വര്‍ക്കല സ്വദേശി, 12 ന് കുവൈറ്റില്‍ നിന്നെത്തി.

25, പുരുഷന്‍, ആറ്റിങ്ങല്‍, 12 ന് കുവൈറ്റില്‍ നിന്നെത്തി.

30, പുരുഷന്‍, നെടുമം കല്ലയം, 12 ന് കുവൈറ്റില്‍ നിന്നെത്തി.

24, പുരുഷന്‍, മുക്കോല, 12 ന് കുവൈറ്റില്‍ നിന്നെത്തി.

19, പുരുഷന്‍, പെരുമ്പുഴ, താജിക്കിസ്ഥാനില്‍ നിന്നെത്തി.