ഗവ. ഓഫീസുകളില്‍ പ്രതിരോധ മരുന്ന് വിതരണം

post

തൃശൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറിയാട് ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് ഓഫീസുകളിലേക്കുള്ള മൂന്നാം ഘട്ട ഹോമിയോ ഇമ്യൂണോ ബൂസ്റ്റര്‍ വിതരണം ആരംഭിച്ചു. ഇ. ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുജാതയില്‍ നിന്നും മരുന്ന് ഏറ്റുവാങ്ങിക്കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പരിധിയിലെ എല്ലാ ഗവ. ഓഫീസുകളിലും ഇമ്മ്യൂണോ ബൂസ്റ്റര്‍ പ്രതിരോധ മരുന്ന് വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അംബിക ശിവപ്രിയന്‍, വൈസ് പ്രസിഡന്റ് സിദ്ധിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.