ഒഴൂര്‍ ഗവ.എല്‍.പി സ്‌കൂള്‍ ഇനി ഹൈടെക്

post

മലപ്പുറം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒഴൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ 80 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ വിദ്യാര്‍ഥികള്‍ക്കായി സമര്‍പ്പിച്ചു. സ്‌കൂളിനെ ഹൈടെക്കായും എം.എല്‍.എ പ്രഖ്യാപിച്ചു. എട്ട് ഹൈടെക് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള കെട്ടിടമാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 80 ലക്ഷം രൂപ ചെലവില്‍ യാഥാര്‍ഥ്യമായത്. ഉദ്ഘാടന ചടങ്ങില്‍ ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി പ്രജിത അധ്യക്ഷയായി.
പൊതുമരാമത്ത് കെട്ടിടവിഭാഗം തിരൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചന്ദ്രാംഗതന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌ക്കര്‍ കോറാട്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ പ്രമീള മാമ്പറ്റയില്‍, കെ.കെ ജമീല, ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍മാന്‍ അലവി മുക്കാട്ടില്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി റിസില, ഒഴൂര്‍ പഞ്ചായത്തംഗങ്ങളായ ബാലകൃഷ്ണന്‍, ശിഹാബ് മാസ്റ്റര്‍, ഒഴൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഒ.കെ പ്രേമരാജന്‍, സ്‌കൂള്‍ വികസന സമിതി പ്രതിനിധി ഹംസഹാജി, സ്‌കൂള്‍ പ്രധാനധ്യാപകന്‍ എം.വിശ്വനാഥന്‍, പി.ടി.എ പ്രസിഡന്റ് കെ.പി ഷാജി, എം.പി.ടി.എ പ്രസിഡന്റ് ഖദീജ, പി.ടി.എ വൈസ് പ്രസിഡന്റ് നസീറബാനു, സികെ ജനാര്‍ദ്ദനന്‍, ഷംസുദ്ദീന്‍ ആരിച്ചാലി, വി ഹംസക്കുട്ടി ഹാജി, ടി,കെ സുബ്രഹ്മണ്യന്‍, അസീസ് കുന്നപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രയും കലാപരിപാടി കളും സംഘടിപ്പിച്ചിരുന്നു.