ജാഗ്രതാ നിര്‍ദേശങ്ങളുമായി എടവക ഗ്രാമ പഞ്ചായത്ത്

post

വയനാട് :  കോവിഡ് പശ്ചാത്തലത്തില്‍ എടവക ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ പ്രതിരോധ മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഓഫീസില്‍ എത്തുന്നവര്‍ താഴെപറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

എടവക ഗ്രാമപഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, സന്ദര്‍ശന സമയം, ഫോണ്‍ നമ്പര്‍, കാണേണ്ട ഉദ്യോഗസ്ഥരുടെ പേര് എന്നിവ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്.

പൊതുജനങ്ങള്‍ പരമാവധി ഓഫീസില്‍ നേരിട്ട് വരാതെ വിവിധ സേവനങ്ങള്‍ക്കായി എടവക ഗ്രാമപഞ്ചായത്തിന്റെ klwaedagp.lsgd@ kerala.gov.in, gpedavaka@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാവുന്നതാണ്.ഒരു സമയം 5 പേരില്‍ കൂടുതല്‍ സന്ദര്‍ശകരെ ഓഫീസിനുള്ളില്‍ പ്രവേശിക്കുന്നതല്ല.

· ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരെ അടിയന്തിരമായി കാണേണ്ടവര്‍   9496048311 (സെക്രട്ടറി), 9496048310 (പ്രസിഡന്റ്) എന്ന ഫോണ്‍ നമ്പറില്‍  ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്.

· ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.

· പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള സാനിറ്റൈസ് സംവിധാനം നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.

· പൊതുജനങ്ങള്‍  ഗ്രാമപഞ്ചായത്ത് പരിസരത്ത് കൂട്ടം കൂടി നില്‍ക്കുകയോ, തുപ്പുകയോ, മറയില്ലാതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യാന്‍ പാടുള്ളതല്ല.

· യാതൊരു കാരണവശാലും 10 വയസ്സില്‍ താഴെയും 60 വയസിന് മുകളിലും പ്രായമുള്ള ആളുകള്‍ ഓഫീസ്  സന്ദര്‍ശിക്കാന്‍ പാടുള്ളതല്ല.