ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

post

പത്തനംതിട്ട : ജില്ലയില്‍ ഇന്നലെ  13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 39 വയസുകാരന്‍. 2)ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും എത്തിയ കടമ്പനാട് നോര്‍ത്ത് സ്വദേശിയായ 41 വയസുകാരന്‍. 3) ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശിയായ 51 വയസുകാരന്‍.

4) ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും എത്തിയ കോന്നി, പയ്യനാമണ്‍ സ്വദേശിയായ 40 വയസുകാരന്‍. 5) ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ തോട്ടപ്പുഴശേരി, മാരാമണ്‍ സ്വദേശിനിയായ 30 വയസുകാരി. 6)ജൂണ്‍ 21 ന് സൗദിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 59 വയസുകാരന്‍. 7)ജൂണ്‍ ഒന്‍പതിന് ഡല്‍ഹിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിനിയായ 41 വയസുകാരി. 8) ജൂണ്‍ 23 ന് കുവൈറ്റില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 34 വയസുകാരന്‍. 9)ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ അരുവാപ്പുലം, കല്ലേലിതോട്ടം സ്വദേശിയായ 46 വയസുകാരന്‍. 10)ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 28 വയസുകാരന്‍. 11)ജൂണ്‍ 19 ന് റിയാദില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശിയായ 55 വയസുകാരന്‍. 12)ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ പായിപ്പാട് സ്വദേശിയായ 57 വയസുകാരന്‍. 13)ജൂണ്‍ 12 ന് ഹരിയാനയില്‍ നിന്നും എത്തിയ പെരുമ്പട്ടി സ്വദേശിനിയായ 25 വയസുകാരി  എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് (25) രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (25) ജില്ലയില്‍ ഒന്‍പതു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 88 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 174 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 169 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ കോട്ടയം ജില്ലയില്‍ നിന്നും, ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഓരോ രോഗികള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 81 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒന്‍പതു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 65 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 26 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 189 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. പുതിയതായി 22 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 434 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3117 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2097 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 305 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും  എത്തിയ 193 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5648 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1240 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് 355 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 13666 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.

ജില്ലയില്‍ 322 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു.  അയച്ച സാമ്പിളുകളില്‍ 259 എണ്ണം പൊസിറ്റീവായും 12358 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 647 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 45 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 119 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി 1364 കോളുകള്‍ നടത്തുകയും, 146 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

 ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 13 ഡോക്ടര്‍മാര്‍ക്കും, 12 സ്റ്റാഫ് നേഴ്സുമാര്‍ക്കും, മൂന്നു ലാബ് ടെക്നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 28 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്നെസ് പരിശീലനം നല്‍കി.