കോവിഡ് 19 സ്ഥിതി വിവരം (29.6.2020)

post

തിരുവനന്തപുരം  : ജില്ലയില്‍ പുതുതായി  1252 പേര്‍  രോഗനിരീക്ഷണത്തിലായി 320 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 

* ജില്ലയില്‍ 25912  പേര്‍ വീടുകളിലും 1866 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 58 പേരെ പ്രവേശിപ്പിച്ചു. 33 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍  191 പേര്‍ നിരീക്ഷണത്തിലുണ്ട്.

*ഇന്നലെ 246 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  554 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

*ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി  1866 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

വാഹന പരിശോധന  :

ഇന്നലെ പരിശോധിച്ച വാഹനങ്ങള്‍ 1492

പരിശോധനയ്ക്കു വിധേയമായവര്‍ 2953

*കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 171 കാളുകളാണ് ഇന്ന് എത്തിയത്.

*മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 15 പേര്‍ ഇന്നലെ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 567 പേരെ ഇന്നലെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . 

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  27969

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  25912

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 191

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1866

5. ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം 1252