ജൂണ്‍ ഒന്നിനു ശേഷം പുതിയ രോഗബാധിതരില്ലാത്ത ആദ്യ ദിനം
325 പരിശോധനാഫലങ്ങളും നെഗറ്റീവ്; എട്ടു പേര്‍ രോഗമുക്തരായി
കോട്ടയം : ജില്ലയില്‍ ഇന്നലെ (ജൂണ്‍ 29) ലഭിച്ച 325 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ജൂണ്‍ ഒന്നിനുശേഷം പുതിയതായി ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യ ദിവസമാണിത്. കോവിഡ് ബാധിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 104 ആയി.
രോഗമുക്തരായവര്‍ ഉള്‍പ്പെടെ ഇതുവരെ 216 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ ഏറ്റവുമധികം പേരുടെ പരിശോധനാ ഫലം പോസിറ്റീവായതും ഈ മാസമാണ്. ജൂണ്‍ മാസത്തില്‍ ഇതുവരെ 173 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പ്രതിദിന ശരാശരി 6.4 ആണ്. മെയ്23, ഏപ്രില്‍17, മാര്‍ച്ച്3 എന്നിങ്ങനെയാണ് മുന്‍ മാസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
രോഗമുക്തരായവര്‍
1. അബുദാബിയില്‍നിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശി(59).
2. ചെന്നൈയില്‍നിന്നെത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച മുണ്ടക്കയം സ്വദേശി(23).
3. മുംബൈയില്‍നിന്നെത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച ടിവി പുരം സ്വദേശി(33).
4. സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച ഗര്‍ഭിണിയായ ആര്‍പ്പൂക്കര സ്വദേശിനി(28).
5. അബുദാബിയില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച മാലം സ്വദേശി(55).
6. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ജൂണ്‍ 15ന് സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(61).
7. മുംബൈയില്‍നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശി(53).
8. സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച നീണ്ടൂര്‍ സ്വദേശി(33)