ജില്ലയില്‍ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

 എറണാകുളം :  ജില്ലയില്‍ 5 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു.ജൂണ്‍ 14 ന് കുവൈറ്റ്  കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കിഴക്കമ്പലം സ്വദേശി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂര്‍ സ്വദേശികളുടെ അടുത്ത ബന്ധുവായ 81 വയസുകാരന്‍, കാഞ്ഞൂര്‍ സ്വദേശികളായ 53 വയസുകാരനും അദ്ദേഹത്തിന്റെ ഭാര്യയായ 45 വയസുള്ള കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 40 പേരെ ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.  ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച്  വരുന്നു.

• കൂടാതെ ജൂണ്‍ 26 ന് റിയാദ് കരിപ്പൂര്‍ വിമാനത്തിലെത്തിയ  49 വയസുള്ള പായിപ്ര സ്വദേശി രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 

•  4 പേര്‍ രോഗമുക്തി നേടി.   ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള കൊല്ലം സ്വദേശി, മെയ് 28 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ആലപ്പുഴ സ്വദേശിനി, ജൂണ്‍ 5 ന് രോഗം  സ്ഥിരീകരിച്ച 38 വയസുള്ള ഏഴിക്കര സ്വദേശി, ജൂണ്‍ 9 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള ഇടക്കൊച്ചി സ്വദേശിനിയും ഇന്ന് രോഗമുക്തി നേടി.

• 839 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 959 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം  13541 ആണ്. ഇതില്‍ 11851  പേര്‍ വീടുകളിലും, 620 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും  1070 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•  13 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  

 കളമശ്ശേരി മെഡിക്കല്‍ കോളേജ് -11

 കരുവേലിപ്പടി താലൂക്ക് ആശുപത്രി-1

 സ്വകാര്യ ആശുപത്രികള്‍ -1

• വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 10പേരെ  ഡിസ്ചാര്‍ജ് ചെയ്തു.

 കളമശ്ശേരി മെഡിക്കല്‍ കോളേജ് 3

 സ്വകാര്യ ആശുപത്രികള്‍4

 അങ്കമാലി അഡ്‌ലക്‌സ് 3

• ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  218 ആണ്.

 കളമശ്ശേരി മെഡിക്കല്‍ കോളേജ്  -60  

 പറവൂര്‍ താലൂക്ക് ആശുപത്രി -2

 കരുവേലിപ്പടി താലൂക്ക് ആശുപത്രി-1

 അങ്കമാലി അഡ്‌ലക്‌സ് -125

 ഐ.എന്‍.എച്ച്.എസ് സഞ്ജീവനി - 4

 സ്വകാര്യ ആശുപത്രികള്‍ -26

• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 173 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 44 പേരും അങ്കമാലി അഡല്ക്‌സില്‍ 125  പേരും  ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികിത്സയിലുണ്ട്. 

• ജില്ലയില്‍ നിന്നും 217 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  210 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.  ഇതില്‍ 4എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 311 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•  351 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 195 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.

• ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനുമായി ചേര്‍ന്ന് ഡെന്റല്‍ സര്‍ജന്‍മാര്‍ക്കും, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആര്‍ ടി ഒ യുടെ സഹകരണത്തോടെ  വ്യക്തിഗതസുരക്ഷ ഉപാധികള്‍, കൈകഴുകുന്ന രീതി, മാസ്‌കുകളുടെ ശരിയായ ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കി.

• വാര്‍ഡ് തലങ്ങളില്‍   1371 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഐ.എം.എ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി നിരീക്ഷണത്തില്‍ കഴിയുന്ന 306 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു. കൂടാതെ  ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 20 ചരക്കു ലോറികളിലെ 20 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 6 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.