എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്നുച്ചയ്ക്ക് 2 മണിയ്ക്ക്

post

തിരുവനന്തപുരം: 2020 എസ്.എസ്.എല്‍.സി പരീക്ഷാഫലം ചൊവ്വാഴ്ച (ജൂണ്‍ 30) ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും.
ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
www.prd.kerala.gov.in
result.kerala.gov.in
examresults.kerala.gov.in
എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
എസ്.എസ്.എല്‍.സി(എച്ച്.ഐ)റിസള്‍ട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി(എച്ച്.ഐ) റിസള്‍ട്ട് http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി റിസള്‍ട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭിക്കും. ഇതിനുപുറമേ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ *പി.ആര്‍.ഡി ലൈവ്* ആപ്പിലൂടെയും കൈറ്റ് വിക്‌ടേഴ്‌സിന്റെ *സഫലം 2020* ആപ്പിലൂടെയും ഫലം അറിയാം.