ആയുർവേദ പാരാമെഡിക്കൽ കോഴ്സ് : സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒന്നാം വർഷ ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്സിംഗ്) സപ്ലിമെന്ററി പരീക്ഷ നവംബർ/ഡിസംബർ മാസങ്ങളിൽ നടക്കും. ഒരു വിഷയത്തിനു 110/- രൂപ നിരക്കിൽ പരീക്ഷാ ഫീസ് അടയ്ക്കണം. ഫൈനില്ലാതെ ഫീസടയ്ക്കാവുന്ന അവസാന തീയതി സെപ്റ്റംബർ 25. 25 രൂപ ഫൈനോടു കൂടി ഫീസടയ്ക്കാവുന്ന അവസാന തീയതി സെപ്റ്റംബർ 30. അപേക്ഷാ ഫാറം www.govtayurvedacollegetvm.nic.in, www.gack.kerala.gov.in , www.ayurvedcollege.ac.in നിന്നും ഡൗൺ ലോഡ് ചെയ്തു ഉപയോഗിയ്ക്കാം. കോളേജുകളിൽ നിന്നും ഫാറം ലഭിക്കും. അപേക്ഷ ഫീസ് '0210-03-101-98 Exam fees and Other Fees' ശീർഷകത്തിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ ഒടുക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ, വിദ്യാർത്ഥി കോഴ്‌സ് പഠിച്ച സ്ഥാപനങ്ങളിലെ പ്രിൻസിപ്പാൽമാർക്ക് നിശ്ചിത തീയതിക്കകം സമർപ്പിക്കണം.