ഡിസൈൻ ബിരുദം: സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 8 ന്

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഡിസൈൻ ബിരുദ (ബി ഡെസ്) പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കേരള എച്ച് എസ് ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2) അല്ലെങ്കിൽ കെടിയു അംഗീകരിച്ച തത്തുല്യമായ പരീക്ഷയിൽ 45 ശതമാനം മാർക്കോടെ വിജയിച്ച ഡിസൈൻ അഭിരുചിയുള്ളവർക്ക് അപേക്ഷിക്കാം. LBSCST, UCEED, NID, NIFT എന്നിവ നടത്തുന്ന പ്രവേശന പരീക്ഷയിലേതിലെങ്കിലും യോഗ്യത നേടിയവർക്ക് മുൻഗണന. താൽപര്യമുള്ളവർ സെപ്റ്റംബർ 8 രാവിലെ 11 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി കെഎസ്ഐഡി കൊല്ലം ചന്ദനത്തോപ്പ് ക്യാമ്പസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0474 2719193, 2710393, www.ksid.ac.in.