സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ വിവിധ തസ്തികകളില്‍ നിയമനം

post

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), ഫീല്‍ഡ് വര്‍ക്കര്‍, അസിസ്റ്റന്റ് കെയര്‍ ടേക്കര്‍ തസ്തികകളില്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തില്‍ താത്പര്യമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കുഞ്ചാലുംമൂട്ടിലെ സംസ്ഥാന ഓഫീസില്‍ നടക്കും. 

സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍ തസ്തികകളില്‍ എം.എസ്.ഡബ്ല്യു./എം.എ. (സോഷ്യോളജി)/എം.എ. (സൈക്കോളജി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയില്‍ എം.എസ്‌സി./ എം.എ. (സൈക്കോളജി)യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഫീല്‍ഡ് വര്‍ക്കര്‍ എം.എസ്.ഡബ്ല്യു./ എം.എ. പ്രായപരിധി 18നും 35 വയസ്സിനുമിടയില്‍. അസിസ്റ്റന്റ് കെയര്‍ടേക്കര്‍ തസ്തികയില്‍ പ്രീഡിഗ്രിയാണ് യോഗ്യത. പ്രായം 25നും 45നും മധ്യേ. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തില്‍ തത്പരരായ സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവയുമായി ഇന്റര്‍വ്യൂവിനെത്തണം. പാര്‍ട്ട് ടൈം തസ്തികകള്‍ ഒഴികെ മറ്റെല്ലാം താമസിച്ച് ജോലി ചെയ്യേണ്ടവയാണ്.