ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്; ആറ് പേര്‍ക്ക് രോഗമുക്തി

post

കണ്ണൂര്‍ : ജില്ലയില്‍ ഒമ്പത് പേര്‍ക്ക്  കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നും ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന ആറ് പേര്‍ ഇന്നലെ രോഗമുക്തരായി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 26ന് ദുബൈയില്‍ നിന്ന് എഫ്‌സെഡ് 4811 വിമാനത്തിലെത്തിയ പെരിങ്ങത്തൂര്‍ സ്വദേശി 38കാരന്‍, ജൂണ്‍ 29ന് ഖത്തറില്‍ നിന്ന് എസ്ജി 9375 വിമാനത്തിലെത്തിയ കുറുമാത്തൂര്‍ സ്വദേശി 49കാരന്‍, അതേ വിമാനത്തിലെത്തിയ ഇരിക്കൂര്‍ സ്വദേശി 34കാരന്‍, അതേദിവസം കരിപ്പൂര്‍ വിമാനത്താവളം വഴി സൗദി അറേബ്യയില്‍ നിന്ന് എസ്ജി 920 വിമാനത്തിലെത്തിയ ചെമ്പിലോട് സ്വദേശി 46കാരന്‍, ജൂണ്‍ 24ന് ബഹറിനില്‍ നിന്ന് ജിഎഫ് 7272 വിമാനത്തിലെത്തിയ ചെറുകുന്ന് സ്വദേശി 30കാരന്‍, ജൂണ്‍ 28ന് ഖത്തറില്‍ നിന്ന് എസ്ജി 9472 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 29കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 13ന് ജെ9 1405 വിമാനത്തിലെത്തിയ തലശ്ശേരി മൂഴിക്കര സ്വദേശി 50കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തിലെത്തിയ പട്ടുവം സ്വദേശി 34കാരന്‍, അന്നേ ദിവസം ചെന്നൈയില്‍ നിന്ന് എത്തിയ തളിപ്പറമ്പ് സ്വദേശി 40കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 507 ആയി. ഇവരില്‍ 298 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ  കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശി 50കാരന്‍,  ചന്ദനക്കാംപാറ സ്വദേശി 29കാരന്‍,  വേങ്ങാട് സ്വദേശി 30കാരന്‍,  കരിവെള്ളൂര്‍ സ്വദേശി 52കാരന്‍,  പഴയങ്ങാടി സ്വദേശി 25കാരി,  തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശി 64കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ  ആശുപത്രി വിട്ടത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22751 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 91 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 255 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 22335 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 15222 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 14339 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 13457 എണ്ണം നെഗറ്റീവാണ്. 883 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.