പറമ്പയം ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം ഉദ്ഘാടനം ചെയ്തു

post

കൊച്ചി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മൂക്കന്നൂര്‍ പഞ്ചായത്ത് പറമ്പയത്ത് നിര്‍മ്മിച്ച ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോള്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷന്‍ മെമ്പര്‍ ടി. എം. വര്‍ഗ്ഗീസ് പ്രോജക്ട് അവതരിപ്പിച്ചു.. 12 ലക്ഷം രൂപയാണ് പദ്ധതി അടങ്കല്‍.മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് ഒന്ന്, പതിനാല് വാര്‍ഡുകളിലെ അറുപതോളം കൃഷിക്കാര്‍ക്ക് ജലസേചനത്തിനും, നാല്‍പ്പത്തിയെട്ട് കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനും പ്രയോജനം ചെയ്യും.