ജില്ലയില്‍ 22 പേര്‍ക്ക് കൂടി കോവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തി

post

കണ്ണൂര്‍:  ജില്ലയില്‍ 22 പേര്‍ക്ക് ഇന്നലെ (ജൂലൈ 8) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശ രാജ്യങ്ങളില്‍ ബാക്കിയുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന രണ്ടു കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി.

കണ്ണൂര്‍ വിമാനത്താവളം വഴി കുവൈറ്റില്‍ നിന്ന് ജൂണ്‍ 11ന് ജെ9 1415 വിമാനത്തിലെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 37കാരന്‍, 24ന് ഇതേ വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 53കാരി, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ നാലിന് സൗദി അറേബ്യയില്‍ നിന്നുള്ള എസ്എക്സ് 3892 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 60കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 28ന് ഗോവ, ബാംഗ്ലൂര്‍ വഴി 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ പയ്യന്നൂര്‍ സ്വദേശി 26കാരന്‍, ഡല്‍ഹി-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനില്‍ ജൂണ്‍ 26ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വഴിയെത്തിയ കരിവെള്ളൂര്‍ സ്വദേശികളായ നാല് വയസ്സുകാരി, 24കാരന്‍, 35കാരന്‍, മംഗള എക്സ്പ്രസില്‍ കണ്ണൂരിലെത്തിയ പയ്യന്നൂര്‍ സ്വദേശി 27കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 25ന് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലെത്തിയ പെരിങ്ങോം സ്വദേശി 45കാരന്‍, 27ന് എത്തിയ തളിപ്പറമ്പ് സ്വദേശി 61കാരി, ചൊക്ലി സ്വദേശി 18 കാരന്‍, ജൂലൈ രണ്ടിനെത്തിയ വേങ്ങാട് സ്വദേശി 52കാരന്‍, പാനൂര്‍ സ്വദേശി 31കാരന്‍, ജൂലൈ മൂന്നിനെത്തിയ പാനൂര്‍ സ്വദേശി 52കാരന്‍, ജൂലൈ നാലിനെത്തിയ ചൊക്ലി സ്വദേശി 58കാരന്‍, ജൂലൈ അഞ്ചിനെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 40കാരന്‍, ചെന്നൈയില്‍ നിന്ന് ജൂണ്‍ 26ന് എത്തിയ മൊറാഴ സ്വദേശി 50കാരി, 28ന് എത്തിയ രാമന്തളി സ്വദേശി 21കാരന്‍, ജൂലൈ മൂന്നിന് മുംബൈയില്‍ നിന്നെത്തിയ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 30കാരി, ജൂലൈ ഒന്നിന് ഹൈദരാബാദില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലെത്തിയ ചെറുപുഴ സ്വദേശി 32കാരന്‍ എന്നിവര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. സിഐഎസ്എസ് ഉദ്യോഗസ്ഥനായ ഒഡീഷ സ്വദേശി 29കാരന്‍, ഡിഎസ്സി ജീവനക്കാരന്‍ ജമ്മു കശ്മീര്‍ സ്വദേശി 43കാരന്‍ എന്നിവരാണ് കൊവിഡ് ബാധിച്ച ബാക്കി രണ്ടു പേര്‍.

ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 637 ആയി. ഇവരില്‍ 348 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇരിക്കൂര്‍ സ്വദേശി ഒരു വയസ്സുകാരന്‍, കളമശ്ശേരി ഗവ. മെഡിക്കള്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി 39കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24874 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 64 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 26 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 240 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 42 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 23 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ രണ്ട് പേരും വീടുകളില്‍ 24477 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 17267 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 16771 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 15730 എണ്ണം നെഗറ്റീവാണ്. 496 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.