മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു

post

കാസര്‍കോട്: കര്‍ഫ്യൂ ഏര്‍പ്പെടുത്തിനെ തുടര്‍ന്ന് മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒറ്റപ്പെട്ടുപോയ പോയ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ അത്താണിയായി. വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി കേരളത്തില്‍ എത്തിച്ചു. മംഗളൂരുവില്‍ നിന്ന് അഞ്ച് കെഎസ്ആര്‍ടിസി ബസുകളിലായാണ് വിദ്യാര്‍ത്ഥികളെ കാസര്‍ഗോഡ് എത്തിച്ചത്. കാസര്‍ഗോഡ് ബസ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു എന്നിവര്‍ എത്തിയിരുന്നു. മധുരം നല്‍കിയാണ് മന്ത്രി വിദ്യാര്‍ഥികളെ കേരളത്തില്‍ വരവേറ്റത്. 

റവന്യൂ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം കെഎസ്ആര്‍ടിസി ബസുകള്‍ പോലീസ് സഹായത്തോടെ മംഗലാപുരത്ത് എത്തിക്കുകയും അവിടെ നിന്ന് വിദ്യാര്‍ഥികളെ കാസര്‍കോട്ടേക്ക് എത്തിക്കുകയുമാണ് ചെയ്തത്.

വീഡിയോ കാണാം - https://www.facebook.com/keralainformation/videos/745082595980288/