ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ക്ക് രോഗമുക്തി
കണ്ണൂര്‍ : ജില്ലയില്‍ 23 പേര്‍ക്ക് ഇന്നലെ (ജൂലൈ 10) കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. വിദേശത്തു നിന്നെത്തിയവരില്‍ ഒരാള്‍ കര്‍ണാടക സ്വദേശിയാണ്. സിഐഎസ്എഫ് ജീവനക്കാരനാണ് പുതുതായി രോഗം ബാധിച്ച മറ്റൊരാള്‍. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 13 കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ പാട്യം സ്വദേശി 42കാരന്‍, റിയാദില്‍ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ കര്‍ണാടക സ്വദേശി 43കാരന്‍, 25ന് ഖത്തറില്‍ നിന്ന് 6ഇ 9381 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 44കാരന്‍ (ഇപ്പോള്‍ താമസം പാട്യത്ത്), മയ്യില്‍ സ്വദേശി 38കാരന്‍ (ഇപ്പോള്‍ താമസം അഞ്ചരക്കണ്ടിയില്‍), ജൂലൈ രണ്ടിന് കുവൈറ്റില്‍ നിന്നുള്ള ഗോ എയറിന്റെ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മുണ്ടേരി കാഞ്ഞിരോട് സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 21ന് റാസല്‍ ഖൈമയില്‍ നിന്ന് സ്‌പൈസ് ജെറ്റ് 9040 വിമാനത്തിലെത്തിയ കൂത്തുപറമ്പ് മൂര്യാട് സ്വദേശി 24കാരന്‍, 23ന് ബഹ്റൈനില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ മലപ്പട്ടം സ്വദേശി 62കാരന്‍, 24ന് സൗദി അറേബ്യയില്‍ നിന്ന് എസ്വി 3746 വിമാനത്തിലെത്തിയ പായം സ്വദേശി 46കാരന്‍, ജൂലൈ നാലിന് സൗദിയില്‍ നിന്ന് എസ്വി 3892 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 30കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ കോളയാട് സ്വദേശികളായ മൂന്നു വയസ്സുകാരന്‍, ഏഴു വയസ്സുകാരന്‍, നാലു വയസ്സുകാരന്‍, 29കാരി, ജൂലൈ ഒന്നിന് എത്തിയ ചിറ്റാരിപ്പറമ്പ സ്വദേശികളായ 17കാരന്‍, 11കാരി, 36കാരി, ജൂലൈ മൂന്നിന് എത്തിയ ന്യൂമാഹി സ്വദേശി 40കാരന്‍, അഞ്ചിന് എത്തിയ ചെമ്പിലോട് സ്വദേശി 23കാരി, എടക്കാട് സ്വദേശി 31കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 53കാരന്‍, ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 30ന് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ എത്തിയ ശ്രീകണ്ഠപുരം സ്വദേശി 29കാരന്‍, രാജസ്ഥാനില്‍ നിന്ന് ജൂലൈ രണ്ടിന് ബെംഗളൂരു വഴി 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ പെരളശ്ശേരി സ്വദേശി 27കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. പാലക്കാട് സ്വദേശി 31കാരനാണ് പുതുതായി കോവിഡ് ബാധിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 666 ആയി. ഇവരില്‍ 375 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍, പെരളശ്ശേരി സ്വദേശി 58കാരന്‍, കൊട്ടിയൂര്‍ സ്വദേശി 36കാരന്‍, മൊകേരി സ്വദേശി 41കാരി, കൂത്തുപറമ്പ് സ്വദേശി 30കാരന്‍, പാപ്പിനിശ്ശേരി സ്വദേശി 36കാരന്‍, ചിറയ്ക്കല്‍ സ്വദേശി 30കാരന്‍, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിണറായി സ്വദേശി 56കാരന്‍, തില്ലങ്കരി സ്വദേശി ഒരു വയസ്സുകാരി, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.
കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25103 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 70 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 232 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 43 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 25 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ഒരാളും വീടുകളില്‍ 24713 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 17800 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17150 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 16041 എണ്ണം നെഗറ്റീവാണ്. 650 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.