ഒന്‍പതു പേര്‍ക്ക് രോഗമുക്തി;178 പേര്‍ ചികിത്സയില്‍

post

കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒന്‍പതു പേര്‍ക്ക് രോഗം ഭേദമായി. ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശി(50), ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച രാമപുരം സ്വദേശിനി(53), ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശി(70), ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശി(23), പള്ളിക്കത്തോട് സ്വദേശി(32), ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച കൂരോപ്പട സ്വദേശി(60), വാഴൂര്‍ സ്വദേശി(31), കോട്ടയം സ്വദേശി(48), ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശി(39) എന്നിവരാണ് രോഗമുക്തരായത്. ഇതിനു പുറമെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്നുള്ള നാലു പേരും കോട്ടയം ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളില്‍നിന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

ജില്ലയില്‍ ഇതുവരെ 387 പേര്‍ക്ക് കോവിഡ് ബാധിച്ചു. 209 പേര്‍ രോഗമുക്തരായി. നിലവില്‍ ജില്ലക്കാരായ 178 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലകളിലാണ്.

വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ കണക്ക്

മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-42, കോട്ടയം ജനറല്‍ ആശുപത്രി-44, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-34, പാലാ ജനറല്‍ ആശുപത്രി- 28, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -26, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1.