ത്രിവത്സര എൽ.എൽ.ബി. പ്രവേശനം: പുതുക്കിയ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

post

ഒക്ടോബർ 10 ലെ വിജ്ഞാപനത്തിന്റെ തുടർച്ചയായി, രണ്ടാം റൗണ്ട് സ്ട്രേ ഒഴിവ് അലോട്ട്മെന്റിന് ശേഷമുള്ള പുതുക്കിയ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പുതുക്കിയ ഒഴിവ് പട്ടികയും മാർഗനിർദ്ദേശങ്ങളും www.cee.kerala.gov.in-ൽ ലഭിക്കും. കോളേജ് ലെവൽ സ്ട്രേ വേക്കൻസി പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനവും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് ആവശ്യമായ രേഖകൾ സഹിതം അതത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487.