എഎൻഎം ജിഎൻഎം പ്രവേശനം: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 18 ന്

post

ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും  കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 18 ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 15 മുതൽ 17 വരെ ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് : 0471-2560361, 362, 363, 364.